KeralaLatest NewsNews

ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം സര്‍ക്കാര്‍ നേരിട്ട് നടത്തും

തിരുവനന്തപുരം: ശബരിമല വികസനകാര്യങ്ങള്‍ക്ക് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അനുമതി വേണമെന്ന വ്യവസ്ഥ മറികടക്കാനായി ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം ഇനി സര്‍ക്കാര്‍ നേരിട്ട് നടത്തും. സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കാന്‍ പ്രത്യേക ഉദ്ദേശ്യകമ്പനി (എസ്.പി.വി.) ഉണ്ടാക്കാനുള്ള തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇത്തരമൊരു നടപടി. ഉത്തരവ് നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന. ഉന്നതാധികാരസമിതിയുടെ മേല്‍നോട്ടത്തിലേ ഇപ്പോള്‍ വികസനപ്രവര്‍ത്തനം നടത്താനാവൂ. പുറത്തുനിന്ന് പണം കണ്ടെത്തി വികസനം നടത്തണമെന്ന ഉദ്ദശ്യത്തോടെയാണ് ഈ സമിതി രൂപവത്കരിച്ചത്. എന്നാൽ ഇതിന് ലക്ഷ്യം കാണാനായില്ല.

Read also: ശബരിമലയില്‍ ലേലം ഏറ്റെടുക്കാന്‍ ആളില്ല; കരാറുകാരുടെ സമ്മര്‍ദത്തിന് വഴങ്ങാതെ പുതിയ തീരുമാനവുമായി ദേവസ്വം ബോര്‍ഡ്

സര്‍ക്കാര്‍ നല്‍കുന്ന പണം വിനിയോഗിക്കുന്നതിനുപോലും സമിതിയുടെ അനുമതി തേടണമെന്ന രീതിയിലുള്ള വ്യവസ്ഥകളും പുതിയ തീരുമാനം എടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. എന്നാൽ തീര്‍ഥാടനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി വികസനം വേഗത്തിലാക്കുകയെന്ന നല്ല ലക്ഷ്യം മാത്രമേ ഉത്തരവിനു പിന്നിലുള്ളൂ എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button