Latest NewsKeralaNews

ഏറെ ഗതാഗതത്തിരക്കുള്ള ഈ പാലത്തില്‍ വാഹനഗതാഗതം നിരോധിച്ചു : ഗതാഗതം വഴിതിരിച്ചുവിട്ടതായി ഗതാഗത വകുപ്പിന്റെ അറിയിപ്പ്

കുറ്റിപ്പുറം: ദേശീയപാതയിലെ ഏറെത്തിരക്കുള്ള കുറ്റിപ്പുറം പാലത്തില്‍ വാഹന ഗതാഗതം നിരോധിച്ചു. ഇന്ന് രാത്രി മുതലാണ് ഗതാഗതം നിരോധിക്കുക. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെ എട്ട് ദിവസത്തേക്കാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.. ഉപരിതലത്തിലെ അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നതിനാലാണ് ഗതാഗത നിരോധനം. കാല്‍നടയായി മാത്രമേ പാലം കടക്കാനാവൂ.

കോഴിക്കോട് ഭാഗത്തു നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ പുത്തനത്താണിയില്‍ നിന്ന് പട്ടര്‍നടക്കാവ് – തിരുനാവായ- ബിപി അങ്ങാടി- ചമ്രവട്ടം വഴിയോ വളാഞ്ചേരിയില്‍ നിന്ന് കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ പോകണം. തൃശ്ശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്നോ നടുവട്ടത്തു നിന്നോ തിരിഞ്ഞ് പൊന്നാനി – ചമ്രവട്ടം വഴിയും പോകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button