പൂയപ്പള്ളി• കൊല്ലം പൂയപ്പള്ളിയില്‍ കുട്ടികളെ ഉപേക്ഷിച്ച് അയൽക്കാരനാടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിലായി. 27 നാണ് യുവതിയെയും അയല്‍വാസിയായ 45 കാരനേയും കാണാതായത്. ഇയാള്‍ അവിവാഹിതനാണ്. 35 കാരിയായ യുവതിക്ക് 5 ഉം 15 ഉം വയസ്സുള്ള മക്കളുണ്ട്. ഭര്‍ത്താവ് വിദേശത്താണ്.
ഇരുവരും അടുപ്പത്തിലയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിന്നാണു കമിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജുവനൈൽ ജസറ്റീസ് ആക്ട് പ്രകാരം ഇരുവർക്കെതിരെ കേസെടുത്തു.ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments