Latest NewsNewsIndia

ടിപ്പു ജയന്തി റദ്ദാക്കിയ നടപടി : കര്‍ണാടക സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

ബംഗളൂരു: ടിപ്പു ജയന്തി റദ്ദാക്കിയ നടപടി. കര്‍ണാടക സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷമായ ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഒരു സംഘം സാമൂഹികപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണം. രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റീസ് എസ്.ആര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. ബിജെപി സര്‍ക്കാരിന്റെ മന്ത്രിസഭപോലും ഇല്ലാത്ത സമയത്താണ് ടിപ്പു ജയന്തി ഇല്ലാതാക്കാനുള്ള തീരുമാനം ഒറ്റദിവസംകൊണ്ട് എടുത്തത്. തീരുമാനം പുനപരിശോധിക്കുമ്‌ബോള്‍ അത് ഏകപക്ഷീയമാകരുതെന്നും കോടതി നിര്‍ദേശിച്ചു. നവംബര്‍ 10 ന് ആണ് ടിപ്പു ജയന്തി.

2015ല്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാരാണ് കര്‍ണാടകയില്‍ ടിപ്പുജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. സിദ്ധരാമയ്യ തുടക്കമിട്ട ടിപ്പു ജയന്തി കുമാരസ്വാമി സര്‍ക്കാരും തുടര്‍ന്നിരുന്നു. എന്നാല്‍ യെദിയൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു പിന്നാലെ ടിപ്പുജയന്തി റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button