KeralaLatest NewsNews

കഥയറിയാതെ മാധ്യമങ്ങൾ ആട്ടം കാണരുത്; വിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: അരൂരില്‍ ഇടതുമുന്നണിക്ക് നേരിടേണ്ടി വന്ന തോല്‍വിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ജി. സുധാകരൻ. തോല്‍വിക്ക് താന്‍ കാരണക്കാരനാണെന്ന് ഉത്തരവാദിത്തപ്പെട്ട ആരും പറ‍ഞ്ഞിട്ടില്ലെന്നും മറിച്ച്‌ വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പറയുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. ഇലക്ഷന്‍ കമ്മീഷന്‍ പോലും തള്ളിയ വിഷയത്തില്‍ തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ചു വയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.

Read also: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു സ​സ്പെ​ന്‍​ഷ​ന്‍; പണം തിരിച്ചുപിടിക്കാൻ നിർദേശം നൽകി മന്ത്രി ജി സുധാകരൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അരൂരിലെ പരാജയത്തെപ്പറ്റി മാധ്യമങ്ങള്‍ കഥയറിയാതെ ആട്ടം കാണരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.

ഇന്ന് രാവിലെ 10 മണി മുതല്‍ ഏകദേശം 10 മണിക്കൂര്‍ നീണ്ട 3 തലങ്ങളിലെ പരിശോധനയില്‍ പരാജയ കാരണങ്ങള്‍ വ്യക്തമായി ആലപ്പുഴ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഞാനും അതില്‍ സംബന്ധിച്ചിരുന്നു.

അവിടെ ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുന്‍പ്പന്തിയില്‍ പ്രവര്‍ത്തിച്ചുയെന്നാണ് പറഞ്ഞത്.

എന്നാല്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം ഞാനാണ് കാരണക്കാരന്‍ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പരസ്യമായത് പറയാന്‍ അങ്ങനൊരാള്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നു.

ഷാനിമോള്‍ പോലും തന്‍റെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷന്‍ കമ്മീഷന്‍ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button