KeralaLatest NewsNews

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു സ​സ്പെ​ന്‍​ഷ​ന്‍; പണം തിരിച്ചുപിടിക്കാൻ നിർദേശം നൽകി മന്ത്രി ജി സുധാകരൻ

എ​റ​ണാ​കു​ളം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥരെ സസ്‌പെൻഡ് ചെയ്‌തു. ആ​ല​പ്പു​ഴ ഡി​വി​ഷ​നി​ല്‍ എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ല​താ മ​ങ്കേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ മ​നോ​ജ്, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഷെ​ല്‍​മി, എ​റ​ണാ​കു​ളം ഡി​വി​ഷ​നി​ല്‍ ക്ലാ​ര്‍​ക്കു​മാ​രാ​യ വി. ​ജ​യ​കു​മാ​ര്‍, പ്ര​സാ​ദ് എ​സ്. പൈ ​എ​ന്നി​വ​രെ​യാ​ണു സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ആ​രോ​പ​ണ​വി​ധേ​യ​രാ​യ 14 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മന്ത്രി ജി സുധാകരൻ നിർദേശിച്ചു.

Read also: കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തെ റോഡ് നന്നാക്കാൻ ഒറ്റ പൈസ നൽകിയിട്ടില്ലെന്ന് തോമസ് ഐസക്കിനെതിരെ ജി സുധാകരൻ

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ഡി​വി​ഷ​നു​ക​ളി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ധ​ന​കാ​ര്യ പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ചെ​യ്യാ​ത്ത ജോ​ലിക്ക് പ​ണം നൽകുന്നതടക്കമുള്ള അഴിമതികളാണ് കണ്ടെത്തിയത്. ഇതുമൂലം സ​ര്‍​ക്കാ​രി​ന് 1.77 കോ​ടി രൂ​പ​യു​ടെ നഷ്ടമാണുണ്ടായത്. ഇതോടെ ജീ​വ​ന​ക്കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യാ​നും ക്ര​മ​ക്കേ​ടു ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്നു പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ഉത്തരവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button