KeralaLatest NewsNews

മീന്‍ പഴകിയതാണോ എന്ന് അറിയാം.. ഗുണമേന്മ അറിയാന്‍ ഇതാ പുതിയ ഉപകരണം

കൊച്ചി: മീന്‍ പഴകിയതാണോ എന്ന് അറിയാം.. ഗുണമേന്മ അറിയാന്‍ ഇതാ പുതിയ ഉപകരണം. ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും മീനിന്റേയും ഗുണമേന്മ അളക്കാന്‍ ഉപകരണങ്ങളുമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയാണ് രംഗത്ത് വന്നിരിക്കുന്നത്. മീനിലെ മായം കണ്ടെത്താനായി കൊണ്ടുവന്ന സ്ട്രിപ്പിന് സമാനമായ രീതിയിലാണ് പുതിയ സംരംഭങ്ങള്‍.

പാക്ക് ചെയ്ത മീന്‍ പോലും പഴയതും പുതിയതുമായി വേര്‍തിരിക്കാന്‍ സാധിക്കുന്ന ഫ്രഷ്‌നെസ് ഇന്‍ഡിക്കേറ്റര്‍ ആണ് അതിലൊന്ന്. മീനിന്റെ ശുദ്ധതയനുസരിച്ച് സ്ട്രിപ്പിന്റെ നിറം മാറും. മഞ്ഞ നിറമാണ് ശുദ്ധതയുടെ അടിസ്ഥാനം. ഇത് ചുവപ്പോ കാപ്പിക്കളറോ ആകുകയാണെങ്കില്‍ പഴകിയതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. സിന്‍ രവിശങ്കര്‍ പറഞ്ഞു. മത്സ്യഫെഡ് ഔട്ട്‌ലെറ്റ് വഴി ഇവയ്ക്ക് പ്രചാരം നല്‍കാനാണ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ ഈ സ്ട്രിപ്പ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ ഗുണമേന്‍മ അളക്കുന്ന ടൈം ടെംപറേച്ചര്‍ ഇന്‍ഡിക്കേറ്ററും സിഫ്റ്റ് വികസിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button