ഒന്നിലധികം നിറങ്ങളിൽ പുതിയ ലോഗോയുമായി ഫേസ്ബുക്. വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ കമ്പനികളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സോഷ്യല്‍ മീഡിയയ്ക്ക് നീല, ഇന്‍സ്റ്റാഗ്രാമിന്റെ പിങ്ക്, വാട്ട്സ്ആപ്പിന്റെ പച്ച എന്നിങ്ങനെയുള്ള ഒന്നിലധികം നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാധാരണ ഫോണ്ടിൽ തയാറാക്കിയ ലോഗോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
ലോഗോ വരും ദിവസങ്ങളില്‍ ഉപയോഗപ്പെടുത്താനും ഫെയ്‌സ് ബുക്ക് ഉല്‍പ്പന്നങ്ങളിലും മാര്‍ക്കറ്റിംഗ് സാമഗ്രികളിലും പ്രദര്‍ശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. യ്‌സ് ബുക്ക് എന്ന കമ്പനിയും ഫെയ്‌സ് ബുക്ക് സോഷ്യല്‍ മീഡിയ അപ്ലിക്കേഷനും തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്നതായിരിക്കും പുതിയ ലോഗോ. ബ്രാന്‍ഡിലെ മാറ്റം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ആശയവിനിമയത്തിനാണെന്നും, കമ്പനിയില്‍ നിന്ന് വേര്‍തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്‌സ് ബുക്ക് ആപ്ലിക്കേഷനെ തയാറാക്കിയിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കുന്നു.
Also read : പരിക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പുതിയ ഫീച്ചറുമായി അടിമുടി മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്
Post Your Comments