കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍, പ്ലാസ്റ്റിക് പ്രൊഡക്ട്‌സ് മാനുഫാക്ചറിംഗ് ആന്റ്് ക്വാളിറ്റി കണ്‍ട്രോള്‍, ആറ് മാസ ദൈര്‍ഘ്യമുളള കോഴ്‌സിന് പരിശീലനം നല്‍കുന്നതിന് എസ്.എസ്.എല്‍.സി പഠിച്ചിട്ടുളളതും 18-35 പ്രായമുളളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിപെറ്റ് സ്ഥാപനമാണ് പരിശീലനം നടത്തി ജോലി നല്‍കുന്നത്. പഠനകാലയളവില്‍ സൗജന്യ താമസ ഭക്ഷണ സൗകര്യവും, പ്രതിമാസ സ്റ്റൈപ്പന്റും, യൂണിഫോമും, സ്റ്റഡി മെറ്റീരിയല്‍സും ലഭിക്കും.
താത്പര്യമുളള യുവതീയുവാക്കള്‍ വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയും സഹിതം നവംബര്‍ ആറിന് രാവിലെ 11-ന് ആലുവ മിനി സ്റ്റേഷനിലുളള അനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337, 9496070360.
Post Your Comments