Latest NewsIndia

ഭവനിര്‍മാണ മേഖലയ്ക്ക് 25,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സിമന്റ്, സ്റ്റീല്‍ വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാക്കുകയും ചെയ്യാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂഡല്‍ഹി: ഭവനിര്‍മാണ മേഖലയ്ക്ക് 25,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. മുടങ്ങിക്കിടക്കുന്ന പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭാ യോഗം പാക്കേജിന് അംഗീകാരം നല്‍കി. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്.25,000 കോടിയുടെ പദ്ധതിയില്‍ പതിനായിരം കോടി കേന്ദ്രസര്‍ക്കാര്‍ നല്‍കും.

ബാക്കി തുക എസ്.ബി.ഐ, എല്‍ഐസി തുടങ്ങിയവ വഴി ബാക്കി തുക സമാഹരിക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സിമന്റ്, സ്റ്റീല്‍ വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാക്കുകയും ചെയ്യാനാവുമെന്നും മന്ത്രി വ്യക്തമാക്കി.രാജ്യത്തെ പൂര്‍ത്തിയാക്കാത്ത 1,600 പാര്‍പ്പിട പദ്ധതികള്‍ക്ക് പാക്കേജിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ സമ്ബദ് രംഗത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.

മുന്‍ഗണനാ ക്രമം അനുസരിച്ച്‌ പാക്കേജ് നടപ്പാക്കുന്നതിന് പ്രത്യേക വിന്‍ഡോ ആരംഭിക്കും. 4.58 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button