ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. മോദി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍.
ജൈവ കൃഷിക്ക് പ്രോത്സാഹനം
കിസാന്‍ ക്രഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കൂടി
ഗരീബ് കല്യാണ്‍ യോജനയുടെ പ്രയോജനം 80 കോടി പേര്‍ക്ക്
10,000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
ആന്ധ്രപ്രദേശിന് പ്രത്യേക സഹായം
വിവിധ വകുപ്പുകള്‍ വഴി 15,000 കോടിയുടെ സഹായം
തൊഴിലന്വേഷകരെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി. പുതുതായി ജോലിയില്‍ കയറുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം ഇന്‍സെന്റീവായി നല്‍കും. 15,000 രൂപ വരെ ശമ്പളമുള്ളവര്‍ക്കാണ് ആനുകൂല്യം. മൂന്ന് തവണകളായി നേരിട്ട് അക്കൗണ്ടില്‍ പണമെത്തും.
കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് പദ്ധതി
അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിക്ക് സാമ്പത്തിക സഹായം
പട്‌ന-പൂനെ എക്‌സ്പ്രസ് വേ, ബുക്‌സാര്‍-ഭഗല്‍പൂര്‍ ഹൈവേ, ബോധ്ഗയ-രാജ്ഗിര്‍-വൈശാലി- ദര്‍ഭംഗ റോഡ്, ബുക്‌സറില്‍ ഗംഗാനദിക്ക് മുകളിലൂടെ ഇരട്ട ലൈന്‍ പാലം എന്നിവയ്ക്ക് 26,000 കോടി
രാജ്യത്തിനകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ
മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ
ഭൂമി രജിസ്ട്രി തയ്യാറാക്കും. ഭൂമി രജിസ്ട്രിക്ക് കീഴില്‍ ആറ് കോടി കര്‍ഷകര്‍
10,000 ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍
കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് 1.52 ലക്ഷം കോടി
പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകള്‍
വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴില്‍ എന്നിവയ്ക്ക് 1.48 ലക്ഷം കോടി
ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം
അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.1 കോടി യുവതയ്ക്ക് തൊഴില്‍, നൈപുണ്യ വികസനം
Post Your Comments