ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ നേരിയ കുറവ്. വായു നിലവാര സൂചിക (എ.ക്യൂ.ഐ.) യില്‍ ചെറിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. നോയ്‌ഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലെ എ.ക്യൂ.ഐയിലാണ് ചെറിയ മാറ്റം ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്നലെ രാവിലെ ഡല്‍ഹിയിലെ ആകമാന എ.ക്യൂ.ഐ. 381 ആയിരുന്നു. അത്യന്തം മോശമായ സ്‌ഥിതിയാണിത്. 51- 100 ആണ് മെച്ചപ്പെട്ട സ്‌ഥിതി.
ധീര്‍പുരില്‍ ഇന്നലെ രാവിലെ അന്തരീക്ഷമലിനീകരണ സൂചിക 271 രേഖപ്പെടുത്തി. ചാന്ദ്‌നി ചൗക്കിൽ 375, വിമാനത്താവളത്തിൽ 234, ഡല്‍ഹി സര്‍വകലാശാലയിൽ 256 എന്നീ നിലയിലായിരുന്നു എ.ക്യൂ.ഐ.101-200 വരെ മിതമായ നിലയിലുള്ള മലിനീകരണമാണ്. 201-300 മോശം അവസ്ഥയും 300- 400 അത്യന്തം മോശമായ അവസ്‌ഥയും വെളിവാക്കുന്നു. 401-500 ഏറ്റവും അപകടകരമായ അവസ്‌ഥയാണ്.
Post Your Comments