
ശ്രീനഗര്‍ : സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ജമ്മു കശ്മീരില്‍ നിന്നും അപേക്ഷിച്ചത് പതിനായിരത്തോളം വിദ്യര്‍ത്ഥികള്‍. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭ്യമാകണം. ഇതിനായി ജില്ലയിലെ എല്ലാ കോളേജുകളിലും സ്‌കൂളുകളിലും ചെന്ന് അധികാരികളോട് അന്വേഷിച്ചതായും അധികൃതര്‍ അറിയിച്ചു.
ശ്രീനഗറില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനായി മാത്രം ലഭിച്ചത് 7200 അപേക്ഷകളാണെന്ന് ശ്രീനഗര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.സ്‌കോളര്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്യാനായി ഇന്റര്‍നെറ്റ് സേവനത്തോടു കൂടിയ നൂറോളം കമ്പ്യൂട്ടറുകളാണ് വിവിധയിടങ്ങളിലായി ഭരണകൂടം സ്ഥാപിച്ചിട്ടുള്ളത്.അപേക്ഷകള്‍ അയക്കേണ്ട അവസാന തിയതി നവംബര്‍ 15 വരെയാക്കി നീട്ടിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പഴുതടച്ച് ഇന്ത്യൻ സൈന്യം; ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിസങ്കേതം തരിപ്പണമാക്കി
സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കാന്‍ എത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളും ആവശ്യമായ നിര്‍ദ്ദേശങ്ങളും സൗകര്യങ്ങളും നല്‍കണമെന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററുകള്‍ക്ക് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments