ചെന്നൈ: പഠന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50 കാരനെ അറസ്റ്റ് ചെയ്തു. അവാദിക്കടുത്തുള്ള മൊറൈയിലെ നാഗരാജാണ് അറസ്റ്റിലായത്. വിവാഹിതനായ ഇയാൾക്ക് അഞ്ച് പെൺകുട്ടികളടക്കം ആറ് കുട്ടികളുണ്ട്.
തിങ്കളാഴ്ച പെൺകുട്ടി വീട്ടിൽ തനിച്ചായിരിക്കുമ്പോഴായിരുന്നു സംഭവം. മദ്യം കഴിച്ച ശേഷം നാഗരാജ് പെൺകുട്ടിയെ സമീപിച്ചു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് അയാൾ അവളെ കൊണ്ടുപോകുകയും ചോക്ലേറ്റുകളും മധുരപലഹാരങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽക്കാരാണ് അവളെ രക്ഷിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ നഗരാജിനെ പിന്തുടർന്ന് പിടികൂടി. പോലീസിൽ ഏൽപ്പിക്കുന്നതിനുമുമ്പ് ഇയാളെ നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. അവാദി വനിതാ പോലീസ് ഇൻസ്പെക്ടർ ശോബ റാണി കേസ് രജിസ്റ്റർ ചെയ്ത് നാഗരാജിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡില്‍ വിട്ടു.
Post Your Comments