Latest NewsKeralaNews

മത്സരയോട്ടം നടത്തിയ ശേഷം കീഴടങ്ങി അച്ചിണി സ്രാവ്; കാണാനെത്തിയത് വന്‍ ജനക്കൂട്ടം

വിഴിഞ്ഞം: ഭീമന്‍ സ്രാവും വള്ളക്കാരും തമ്മിലുള്ള മത്സരയോട്ടത്തിനൊടുവില്‍ സ്രാവ് കീഴടങ്ങി. 250 കിലോ ഭാരമുള്ള ഭീമന്‍ സ്രാവാണ് വള്ളക്കാരുടെ ചൂണ്ടയില്‍ കുടുങ്ങിയത്. വിഴിഞ്ഞം കടപ്പുറത്താണ് ഈ കൂറ്റന്‍ മത്സ്യത്തെ എത്തിച്ചത്. അച്ചിണി സ്രാവെന്നാണ് ഇത് അറിയപ്പെടുന്നത്. കരയിലെത്തിച്ചതും സ്രാവിനെ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. വണ്ടിയില്‍ കയറ്റാന്‍ തന്നെ ഏകദേശം ഒരുമണിക്കൂറിലേറെ എടുത്തുവെന്നും നാട്ടുകാര്‍ പറയുന്നു. വടക്കന്‍ കേരളത്തിലെ മത്സ്യക്കമ്പോളത്തിലേക്ക് സ്രാവിനെ കയറ്റി അയച്ചു. അതേസമയം ചൂണ്ടയില്‍ കുരുങ്ങിയെന്ന് ഉറപ്പായിട്ടും കീഴടങ്ങാന്‍ വമ്പന്‍ സ്രാവ് തയ്യാറായില്ലെന്ന് വള്ളക്കാര്‍ പറയുന്നു. കുറേ ദൂരം മത്സരയോട്ടം നടത്തിയ ശേഷമാണ് സ്രാവ് കരയ്‌ക്കെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button