കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയ്‌നിനെ മാറ്റാനുള്ള നീക്കം : യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് കൗണ്‍സിലര്‍

കൊച്ചി : കൊച്ചി കോര്‍പ്പറേഷനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയിനിനെ മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സ്വതന്ത്ര കൗണ്‍സിലര്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ചു. സ്വതന്ത്ര കൗണ്‍സിലര്‍ ഗീതാ പ്രഭാകറാണ് യു.ഡി.എഫിനുളള പിന്തുണ പിന്‍വലിച്ചത്. സൗമിനി ജയ്നിനെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

Read Also : കൊച്ചി മേയര്‍ സൗമിനിയ്‌ക്കെതിരായ വിമര്‍ശനം : മലക്കം മറിഞ്ഞ് ഹൈബി ഈഡന്‍ എം.പി : പ്രശ്‌നങ്ങളെ വൈകാരികമായി കണ്ടതാണ് പ്രശ്‌നമായതെന്ന് തെറ്റ് തിരുത്തി എം.പി : ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും പരാമര്‍ശം

തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചക്കൊടുവില്‍ മേയറെ മാറ്റണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കെ.പി.സി.സി അധ്യക്ഷന്‍ തീരുമാനിക്കാനിരിക്കെയായാണ് തീരുമാനം.

നിലവില്‍ 74 അംഗങ്ങളുള്ള കൊച്ചി കോര്‍പറേഷനില്‍ 38 അംഗങ്ങളായിരുന്നു യു.ഡി.എഫിന് ഉണ്ടായിരുന്നത്. ഡെപ്യുട്ടി മേയര്‍ ടി. ജെ വിനോദ് എം.എല്‍.എ ആയതോടെ അംഗബലം 37 ആയി. ഇതിനിടെയാണ് ഒരംഗം പിന്തുണ പിന്‍വലിക്കുന്നത്.

ഇതോടെ യു.ഡി.എഫ് 36 ആയി ചുരുങ്ങി. എല്‍.ഡി.എഫിന് 34 അംഗങ്ങള്‍, ബി.ജെ.പി 2 എന്നതാണ് മറ്റ് കക്ഷിനില.

Share
Leave a Comment