കാത്തിരിപ്പ് ഇനി വേണ്ട, ജാവ പെറാക്ക് ഉടൻ നിരത്തിലേക്ക്. 2020-ന്റെ ആരംഭത്തില്‍ തന്നെ ഈ ബൈക്കിനെ പ്രതീക്ഷിക്കാം. ജാവയുടെ ക്രൂയിസര്‍ ബൈക്ക് ശ്രേണിയിലേക്ക് ആയിരിക്കും പെറാക്ക് എത്തുക എന്നാണ് സൂചന. കഴിഞ്ഞ വർഷം ജാവ, ജാവ 42 എന്നീ മോഡലുകൾക്കൊപ്പം പെറാക്കിനെ ജാവ അവതരിപ്പിച്ചെങ്കിലും വിപണിയിൽ എത്തിച്ചിരുന്നില്ല. അന്ന് അവതരിപ്പിച്ച അതെ രൂപകൽപ്പനയിൽ തന്നെ, മാറ്റമില്ലാതെയാകും വിപണിയിൽ എത്തുക. സിംഗിള്‍ സീറ്റ്, മോണോ സസ്പെന്‍ഷന്‍ മാറ്റ് പെയിന്റ് ഫിനീഷിങ്ങ് തുടങ്ങിയവ പെറാക്കിന്റെ പ്രധാന സവിശേഷതകൾ.
ജാവ, ജാവ 42ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എന്‍ജിനാണ് പെറാക്കിന് നൽകുക. 334 സിസി ഡിഎച്ച്ഒസി, ലിക്വിഡ് കൂള്‍ എന്‍ജിൻ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്ടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 1.89 ലക്ഷം രൂപയാണ് പെറാക്കിന് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
Also read : ഒന്നാം വാർഷികം ആഘോഷമാക്കാൻ, പുതിയ പ്രഖ്യാപനവുമായി ജാവ
Post Your Comments