കാത്തിരിപ്പുകൾക്ക് വിരാമാമിട്ടു കൊണ്ട് തങ്ങളുടെ മൂന്നാം മോഡൽ ബൈക്കായ പെറാക്ക് ജാവ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ രണ്ടാം വരവ് നടത്തിയതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് ബോബര്‍ സ്റ്റൈല്‍ പെറാക്ക് വിപണിയിൽ എത്തിക്കാൻ ജാവാ തയ്യാറെടുത്തിരിക്കുന്നത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ്ഷോറൂം വില. 2020 ജനുവരി ഒന്ന് മുതൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. 2020 ഏപ്രില്‍ മുതൽ ബൈക്ക് ഡെലിവറി ചെയ്തു തുടങ്ങുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷമാണ് ജാവ, ജാവ 42 എന്നിവയോടൊപ്പം ഫാക്ടറി കസ്റ്റം ബോബർ പെറാക്ക് മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നത്. മറ്റു മോഡലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപകല്പനയാണ് ഈ ബൈക്കിനുള്ളത്. 1950 കളിലെ യഥാർത്ഥ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഘടകങ്ങൾ ഇതിലും ഉൾപ്പെടുന്നു. ഫ്ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, വിശാലമായ ഹാൻഡിൽബാർ, ചെറിയ സ്‌പോര്‍ട്ടി എകസ്ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍, കറുത്ത ഹൗസിങ്, സീറ്റിന് താഴെയായി ടെയിൽ ലാമ്പുകൾ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എന്‍ജിനാണ് പെറാക്കിനുള്ളത്. 334 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിൻ 30 ബിഎച്ച്പി കരുത്തും 31 എൻഎം ടോർക്കും ഉൽപാദിപ്പിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. ആറ് സ്പീഡ് ആണ് ഗിയർ ബോക്‌സ്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. 50 എംഎം ആണ് സീറ്റ് ഹൈറ്റ്. ആകെ ഭാരം 179 കിലോഗ്രാം. മുൻ-പിൻ വശത്ത് ഡിസ്ക് ബ്രേക്കുകൾ ഇരട്ട-ചാനൽ എബിഎസ് പിന്തുണയും കമ്പനി നൽകിയിട്ടുണ്ട്.
Also read : കാത്തിരിപ്പ് ഇനി വേണ്ട : ജാവ പെറാക്ക് ഉടൻ നിരത്തിലേക്ക്
Post Your Comments