മലപ്പുറം: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ അനധികൃതമായി സിപിഎം നേതാവിനെ നിയമിച്ചതിനെച്ചൊല്ലി വിവാദം പുകയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇടതുപക്ഷ സര്‍വ്വീസ് സംഘടനാ നേതാവിനാണ് പുനര്‍നിയമനം നല്‍കിയത്. ഫിസിയോതെറാപ്പി വിഭാഗത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച സിപിഎം നേതാവിനെ നിയമിച്ചെന്നാണ് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
ഫിസിയോ ജോലികള്‍ക്ക് ശാരീരിക ക്ഷമത വേണമെന്നതിനാല്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ നിയമിക്കരുതെന്ന മാനദണ്ഡവും കാറ്റില്‍ പറത്തിയെന്നും ആരോപണത്തില്‍പ്പറയുന്നു.വകുപ്പുതലത്തില്‍ ദിവസവേതനത്തിന് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാമെന്നത് ദുരുപയോഗം ചെയ്തതായി നിലവിലെ ഫിസിയോതെറാപ്പിസ്റ്റുകള്‍ പരാതിയില്‍ ഉന്നയിച്ചു. യാതൊരു ബിരുദ യോഗ്യതയും ഇല്ലാത്തയാളെയാണ് വീണ്ടും നിയമിച്ചതെന്നും പരാതിയില്‍പ്പറയുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ഫാക്കൽറ്റി ഒഴിവ് : അപേക്ഷ ക്ഷണിച്ചു
സിപിഎം നേതാവെന്ന രാഷ്ട്രീയസ്വാധീനം മാത്രമാണ് ആരോപണവിധേയനെ സര്‍വ്വീസില്‍ വീണ്ടും നിയമിക്കാന്‍ കാരണമായതെന്നും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഇതുകൂടാതെ നിരവധി ചെറുപ്പക്കാര്‍ ജോലിക്കായി അപേക്ഷിച്ചിരിക്കുന്ന ഒഴിവിലേക്കാണ് അനധികൃത നിയമനം നടന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.മുഖ്യമന്ത്രിക്കും, ആരോഗ്യവകുപ്പു മന്ത്രിക്കും ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗം ജീവനക്കാര്‍.നടപടി വൈകിയാൽ സമരത്തിലേക്കാണ് പോകുന്നതെന്നും ഇവർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
Post Your Comments