ലാൻഡ് റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ലാൻഡ് റവന്യൂ, ട്രാൻസാക്ഷണൽ അനാലിസിസ്, പീപ്പിൾ ഫ്രണ്ട്‌ലി അഡ്മിനിസ്‌ട്രേഷൻ, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, ടൈം മാനേജ്‌മെന്റ്, ഗുഡ് ഗവേണൻസ്, കമ്മ്യൂണിക്കേഷൻ, സോഫ്റ്റ് സ്‌കിൽ ഡെവലപ്പ്‌മെന്റ്, എത്തിക്‌സ് ഇൻ അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനത്തിനായി ഫാക്കൽറ്റികളെ ആവശ്യമുണ്ട്.
നിലവിൽ റവന്യൂ വകുപ്പിൽ സേവനമനുഷ്ഠിച്ചു വരുന്നവർക്കും വിരമിച്ചവർക്കും മറ്റ് സർക്കാർ ജീവനക്കാർക്കും ഈ മേഖലയിൽ പ്രാവീണ്യമുള്ള മറ്റുള്ളവർക്കും അപേക്ഷ നല്‍കാം. https://ildm.kerala.gov.in/en/faculty-registration/ എന്ന ലിങ്ക് മുഖേനയോ ildm.revenue@gmail.com മുഖേനയോ ഡയറക്ടർ, ഐ.എൽ.ഡിയഎം, പി.റ്റി.പി നഗർ, തിരുവനന്തപുരം-38 എന്ന വിലാസത്തിലോ അപേക്ഷയും വിശദമായ ബയോഡാറ്റയും നവംബർ 12 നകം സമർപ്പിക്കണം. ഫോൺ: 8606162377, 9567997711.
Also read : ടെക്‌നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം : വാക്ക് ഇന്‍ ഇന്റര്‍വ്യൂ
Post Your Comments