Latest NewsJobs & VacanciesNewsCareerEducation & Career

റെയില്‍വേയില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം

സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയ്ക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആക്ട് അപ്രന്റീസ് തസ്തികകളിലെ 1785 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 15 – 24 വയസ്സിന് ഇടയിലുള്ളവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

യോഗ്യത : അപേക്ഷകര്‍ അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളിലെ ജോലിയുമായി ബന്ധപ്പെട്ട കോഴ്സുകളില്‍ സര്‍ക്കാര്‍ പാഠ്യപദ്ധതി / ഐടിഐയില്‍ പത്താം ക്ലാസ് പാസായിരിക്കണം.തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്രന്റീസ് നിയമങ്ങള്‍ അനുസരിച്ച് ശമ്പളം / സ്‌കോളര്‍ഷിപ്പ് നല്‍കും.

Read Also  :  5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റുകൾ പുറത്തിറക്കി ദുബായ്

അപേക്ഷിക്കാനുള്ള അവസാന തീയതി 14.12.2021 വരെയാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സർപ്പിക്കാനും https://www.rrcser.co.in/notice.html എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button