തിരുവനന്തപുരം: സംസ്ഥാനത്ത് ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കങ്ങള്‍ പരിഹരിയ്ക്കാന്‍ പുതിയ ഫോര്‍മുല കണ്ടെത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിശ്വാസികളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും ഇരുവിഭാഗങ്ങളുടെയും തര്‍ക്കംതീര്‍ക്കാനും സ്വീകാര്യമായ മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അറിയിച്ചതായി യാക്കോബായസഭ പ്രതിനിധിസംഘം അറിയിച്ചു.
വിശ്വാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിവരിച്ച് മെത്രാപ്പോലീത്ത ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള യാക്കോബായ സുറിയാനി സഭയുടെ പ്രതിനിധികള്‍ ഗവര്‍ണറെ കണ്ടിരുന്നു. സഭയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു ഗവര്‍ണര്‍ അറിയിച്ചു.
സഭാതര്‍ക്കത്തെത്തുടര്‍ന്ന് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചു. കോടതിവിധി തെറ്റായി വ്യാഖ്യാനിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സാഹചര്യംപോലും നിഷേധിക്കുന്നതായും മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നും അവര്‍ വിശദീകരിച്ചു.സഭാപ്രതിനിധികള്‍ ഒപ്പിട്ട ഭീമഹര്‍ജിയും കൈമാറി.
Post Your Comments