Latest NewsNewsIndia

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ഹെല്‍മറ്റ് ധരിച്ച് ജീവനക്കാര്‍; കാരണം ഇതാണ്

ലഖ്നൗ: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ഹെല്‍മറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ വൈദ്യുതി ഓഫീസില്‍നിന്നുള്ളതായിരുന്നു ഈ ദൃശ്യങ്ങള്‍. വാഹനമോടിക്കുമ്പോള്‍ തന്നെ ഹെല്‍മറ്റ് ധരിക്കാന്‍ മടിയുള്ളവരാണ് പലരും, അപ്പോള്‍ പിന്നെ ഓഫീസിലും ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരിക്കുന്നതിന്റെ കാരണമായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഒടുവില്‍ സംഭവത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ജീവനക്കാര്‍ നേരിടുന്ന പ്രശ്നം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വാഹനമോടിക്കുമ്പോഴായാലും അല്ലെങ്കിലും സ്വന്തം തല സംരക്ഷിക്കുക എന്നത് തന്നെയെന്നതാണ് ഹെല്‍മറ്റുകൊണ്ടുള്ള ഉപയോഗം.

ALSO READ: നര്‍ത്തകര്‍ വേദിയിലെത്തിയത് ഹെല്‍മറ്റ് ധരിച്ച്; വ്യത്യസ്തമായ ട്രാഫിക് ബോധവത്കരണത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ- വീഡിയോ

ഇടിഞ്ഞുവീഴാറായ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് ബാണ്ഡയിലെ വൈദ്യുതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജോലിക്കിടെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നത് ഇവിടെ നിത്യസംഭവമാണ്. ഇതിനാല്‍ ജോലിക്കിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് തങ്ങള്‍ ഹെല്‍മെറ്റ് വെച്ച് ജോലിചെയ്യുന്നതെന്നാണ് ജീവനക്കാര്‍ ഒന്നടങ്കം പറയുന്നത്. കെട്ടിടത്തിന്റെ ഈ അവസ്ഥയെക്കുറിച്ച് നിരവധിതവണ ഉയര്‍ന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തങ്ങളില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടാലേ അവര്‍ കെട്ടിട്ടം പുതുക്കിപ്പണിയുകയുള്ളൂവെന്നും ഒരു ജീവനക്കാരന്‍ പ്രതികരിച്ചു.

ALSO READ: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ എസ്.ഐക്ക് മുട്ടന്‍ പണികൊടുത്ത് നാട്ടുകാര്‍

മഴക്കാലത്ത് കുട ചൂടിയാണ് ഓഫീസില്‍ ജോലിചെയ്യാറുള്ളതെന്ന് മറ്റൊരു ജീവനക്കാരനും പറഞ്ഞു. കെട്ടിടം മാത്രമല്ല, ഓഫീസിലെ ഫര്‍ണീച്ചറുകള്‍ മുഴുവനും നശിച്ചനിലയാണ്. ഓഫീസിലെ ഫയലുകള്‍ പോലും സൂക്ഷിക്കാന്‍ ഇടമില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button