സീറ്റ് ബെല്‍റ്റിടാതെയും ഹെല്‍മറ്റ് വയ്ക്കാതെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് പിഴയിടുന്ന പോലീസിന് മുട്ടന്‍ പണി കൊടുത്ത് നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തി വാഹന പരിശോധന നടത്തിയ എസ്.ഐ തടഞ്ഞുനിര്‍ത്തി പിഴ അടപ്പിക്കുകയായിരുന്നു ഇവര്‍. നിയമം ലംഘിക്കുമ്പോള്‍ സാധാരണക്കാരില്‍ നിന്ന് വന്‍ തുക ഈടാക്കുന്ന ഉദ്യോഗസ്ഥരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നാണ് ഇവര്‍ പറയുന്നത്.
ഹെല്‍മറ്റ് ഇല്ലാതെ എത്തിയ യുവാവിനെ പിടികൂടി 5000 രൂപ പിഴ ഈടാക്കിയതാണ് എസ്.ഐക്ക് കുരുക്കായത്. നാട്ടുകാരെത്തി പൊലീസ് ഓഫീസറെ തടഞ്ഞ് നിര്‍ത്തി, സ്വന്തം പേരില്‍ പിഴ എഴുതിപ്പിച്ചു. ഹെല്‍മെറ്റ് ധരിക്കാത്തതിന് ഗ്രാമവാസികളില്‍നിന്നെല്ലാം കനത്ത പിഴവാങ്ങിയ എസ്.ഐയാണ് തന്റെ ബൈക്കിനൊപ്പം നാട്ടുകാരുടെ മുന്നില്‍ ചെന്നുപെട്ടത്. പോലീസുകാരന്‍ ബൈക്ക് ഓടിച്ചു വരുന്നതും നാട്ടുകാര്‍ കൂട്ടത്തോടെ തടഞ്ഞ് പിഴയീടാക്കുന്നതിന്റേയും വീഡിയോ പുറത്തുവന്നു.
Post Your Comments