തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുട്ട കഴിച്ചുണ്ടായ മരണത്തിനു പിന്നാലെ മുട്ട കഴിയ്ക്കാന്‍ പലര്‍ക്കും ഭയം, മുട്ട കഴിച്ചാല്‍ മരിയ്ക്കുമോ? വിശദാംശങ്ങള്‍ ഇങ്ങനെ
നാല്‍പത്തിരണ്ടുകാരനായ സുഭാഷ് യാദവ് സുഹൃത്തുമൊത്ത് 2000 രൂപയ്ക്ക് പന്തയംവച്ച് മുട്ടകള്‍ കഴിക്കുകയായിരുന്നു. 42-ാമത്തെ മുട്ട കഴിക്കാന്‍ തുടങ്ങുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉത്തര്‍പ്രദേശിലായിരുന്നു ഈ ഒറ്റപ്പെട്ട സംഭവം ഉണ്ടായത്. ഒറ്റയടിക്കു കൂടുതല്‍ മുട്ടകള്‍ കഴിച്ചതാകാം മരണകാരണമെന്നാണു സുഭാഷിന്റെ മരണത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതിനെക്കുറിച്ച് വിശകലനം ചെയ്യുകയാണ് ഡോ. ടി. എം ഗോപിനാഥ പിള്ള:
ഇവിടെ കൃത്യമായ മരണകാരണം പറയാനാവില്ല. എങ്കിലും സാധ്യതകള്‍ എന്തൊക്കെയെന്നു നോക്കാം.
Read Also : കൊഞ്ചും നാരങ്ങ നീരും കഴിച്ചാല്‍ യഥാര്‍ത്ഥത്തിലെന്ത്: ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
അമിതമായി കഴിച്ചതുകൊണ്ട് ഉള്ള ദഹന തടസ്സം
നാം കഴിക്കുന്ന ഭക്ഷണം അതേപടി ശരീരത്തിനു സ്വീകരിക്കാനാവില്ല. അവ ദഹിപ്പിച്ച്, വിഘടിച്ച് ഓരോ പോഷകമായിട്ടാണ് ശരീരം സ്വീകരിക്കുന്നത്. പാതി വയര്‍ ആഹാരം കഴിച്ചാലേ ദഹനം ശരിക്കു നടക്കുകയുള്ളൂ. അപ്പോള്‍ വയറു നിറയെ മുട്ട ഭക്ഷിച്ചതു മൂലം ദഹനം നടക്കാതെ വരും. അത് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം. കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി മരണം സംഭവിച്ചിരിക്കാം.
അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ മുട്ടയില്‍ പോഷകങ്ങള്‍ ധാരാളമുണ്ടെങ്കിലും അവ വളരെ അധികമായാല്‍ അപകടം വരുത്തി വയ്ക്കും. മുട്ടയുടെ മഞ്ഞക്കരുവില്‍ കൊളസ്‌ട്രോള്‍ ധാരാളം ഉണ്ട്. വളരെ കൂടുതല്‍ മഞ്ഞക്കരു ശരീരത്തിലെത്തുന്നത് രക്തത്തിലെ കൊളസ്‌ട്രോള്‍ നിലവാരം ക്രമാതീതമായി ഉയര്‍ന്ന് ഹൃദയാഘാതത്തിനും മറ്റും കാരണമാവാം. ഒരു ദിവസം ഒന്നോ രണ്ടോ മുട്ടയില്‍ കൂടുതല്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ അമിതാമായി ഉയര്‍ത്തുമെന്ന് ഡോക്ടര്‍ പറയുന്നു
Post Your Comments