കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെ അനുകൂലിച്ച് സംസാരിച്ച നടിയും അലന്റെ മാതൃസഹോദരിയുമായ സജിതാ മഠത്തിലിനെ ട്രോളി ദിലീപ് ഓണ്‍ലൈന്‍. അലനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ഏറെ വികാരഭരിതമായ ഒരു കുറിപ്പ് സജിത മഠത്തില്‍ പങ്കുവെച്ചിരുന്നു. ഇതിനേയും ചാനല്‍ ചര്‍ച്ചയില്‍ നടി പറഞ്ഞ വാക്കുകളേയും പരിഹസിച്ചുകൊണ്ടാണ് ദിലീപ് ഓണ്‍ലൈന്‍ രംഗത്തെത്തിയത്.
ദിലീപ് പ്രതിയായ നടിയെ അക്രമിച്ച കേസില്‍ സജിത മഠത്തില്‍ ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദിലീപ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കോഴിക്കോട്ടെ യു.എ.പി.എ കേസിലും പ്രതികളെ അറസ്റ്റ് ചെയ്തത് കാവ്യനീതിയാണെ്ന്നും ദിലീപ് ഓണ്‍ലൈന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അല്ല സജിത ചേച്ചി, ഇങ്ങിനെയല്ലല്ലൊ നടിയാക്രമണക്കേസിൽ ചേച്ചി പറഞ്ഞത്. കേരളാ പോലീസ് സാഹസീകരായിരുന്നല്ലൊ അന്ന്. ചേച്ചി കണ്മുന്നിൽ കണ്ടതു പോലയല്ലെ അന്ന് ചാനൽ തിണ്ണകൾ നിരങ്ങി സമർത്ഥിച്ചിരുന്നത്. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പൊ ചേച്ചിക്ക് സന്തോയം, ഇപ്പൊ സ്വന്തം “വാവ” യ്ക്കിട്ടായപ്പൊ കണ്ണീർ. ദിലീപിനെ കുടുക്കാൻ കഥയുണ്ടാക്കിയ പോലീസുതന്നെ ചേച്ചിയുടെ വാവക്കിട്ട് പണിതത് കാവ്യനീതിയാണ് ചാച്ചി… കൊടുത്താ കൊല്ലത്തല്ല, കോഴിക്കോടും,അങ്ങ് ഡൽഹിയിലും കിട്ടും.
https://www.facebook.com/DileepOnlineCom/videos/433147050638918/?__xts__%5B0%5D=68.ARA2cuYV4xhZZN1nhHM-GdXsLO2ynzEOcNKgdbUURie0j3UYjKPx_qMpf4RTALKwnlQPzZdauHdHfVEX9QJZHF9Bvk1qu3dIouhVzbfbWOg0hKihKN3by9GpVLP-jnQON-2Lf6Ekw3Cs6r5pssu8eBQbVC_0lKIIOyHsc9vDmMiKw3mY9A-60V6FUl2HDFv2nuisSeowYQnzBqQISI14bmX0P78eXGzoBk-u7lEAupNYxXKQUsDhFheIZuFngqz6b01UFFbXwNfqup4SpA97feiZkp2yvzbVAIldK7UQS_OW_o9lakR64AWC1dpvKHkpYLzasSd91lkTgyOCQbkbVTuVLdDDZkGmfStW_w&__tn__=-R
Post Your Comments