Life StyleHome & Garden

സ്വീകരണമുറിക്ക് അഴക് പകരാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ…

വീട്ടില്‍ സ്വീകരണമുറിക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ല. വീടിന്റെ ഭംഗിയും വീട്ടുകാരുടെ കലാവാസനയും വൃത്തിയും വെടിപ്പുമൊക്കെ പ്രകടമാകുക വീടിന്റെ സ്വീകരണമുറിയിലാണ്. അലങ്കോലമായിക്കിടക്കുന്ന സ്വീകരണമുറി വീട്ടിലുള്ളവരുടെ മതിപ്പ് കളയും.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ടെലിവിഷന്‍ കാണാനുമൊക്കെ നമ്മള്‍ ഇരിക്കാറുളളത് മിക്കപ്പോഴും സ്വീകരണ മുറിയിലായിരിക്കും. സ്വീകരണ മുറിയിലെ സൗകര്യങ്ങള്‍ക്ക് നമ്മള്‍ ശ്രദ്ധ നല്‍കാറുണ്ടെങ്കിലും പലപ്പോഴും ഇതിന്റെ അലങ്കാരത്തിന് വേണ്ട പ്രാധാന്യം നല്‍കാറില്ല. മുറിയുടെ വലുപ്പത്തിലും വൃത്തിയിലും മാത്രമല്ല കാര്യം. മനോഹരമായി അലങ്കരിക്കുക കൂടി വേണം. സ്വീകരണ മുറി അലങ്കരിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ…

സ്വീകരണമുറിയുടെ ചുവരില്‍ മനോഹരമായ ചിത്രങ്ങള്‍ തൂക്കാം. പ്രചോദനം നല്‍കുന്ന വാക്കുകളും നിങ്ങള്‍ ആരാധിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും മറ്റും ഭിത്തികളില്‍ പ്രദര്‍ശിപ്പിക്കാം. മനോഹരമായ പെയിന്റിങ്ങുകളും സ്വീകരണമുറിയുടെ ചുവരുകള്‍ക്ക് അഴകേകും. ആവശ്യമെങ്കില്‍ സ്വീകരണമുറിയില്‍ മനോഹരമായൊരു കുടുംബ ഫോട്ടോയും സ്ഥാപിക്കാവുന്നതാണ്.

ALSO READ: ഈച്ചയും കൊതുകും ഇനി വീടിന്റെ പരിസരത്ത് വരില്ല; ഇതാ ചില പൊടിക്കൈകള്‍

മുറി ചെറുതാണെങ്കില്‍ വലുപ്പം തോന്നിപ്പിക്കാന്‍ കണ്ണാടികള്‍ സ്ഥാപിക്കുന്നത് സഹായിക്കും. പഴയ മോഡലിലുള്ള സാധാരണ കണ്ണാടികള്‍ക്ക് പകരം ആകര്‍ഷകമായ ഡിസൈനുകളോട് കൂടിയ തെളിഞ്ഞ നിറത്തിലുള്ള കണ്ണാടികള്‍ തിരഞ്ഞെടുക്കുക. പഴയ കണ്ണാടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അതിന് ഇഷ്ടമുള്ള നിറങ്ങള്‍ നല്‍കി മോടിപിടിപ്പിക്കുകയുമാകാം. മുറിയില്‍ സ്ഥാപിക്കുന്ന ലൈറ്റുകള്‍ക്കും പ്രാധാന്യമേറെയുണ്ട്.സ്വീകരണ മുറിയ്ക്ക് ഭംഗി നല്‍കാന്‍ നിയോണ്‍ വിളക്കുകള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇവ നിങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ച് അലങ്കാരത്തിനായി ഉപയോഗിക്കാം

ALSO READ: കീശ കാലിയാകാതെ പൂന്തോട്ടം മനോഹരമാക്കാം; ഇതാ ചില വിദ്യകള്‍
സ്വീകരണമുറിക്ക് ഇളം നിറങ്ങളാണ് ഏറെ ഭംഗി നല്‍കുന്നത്. മുറികളില്‍ സുഖകരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ഈ നിറങ്ങള്‍ സഹായിക്കും. സ്വീകരണ മുറികള്‍ക്ക് തെളിച്ചമുള്ള നിറങ്ങള്‍ നല്‍കുകയും അതിനിണങ്ങുന്ന അലങ്കാരങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുക. നിറങ്ങള്‍ സ്വീകരണ മുറിയുടെ അഴക് ഉയര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല.

സ്വീകരണമുറിയുടെ തറയും ഏറെ പ്രധാനമാണ്. തറകള്‍ അലങ്കരിക്കാന്‍ തിരഞ്ഞെടുക്കുന്ന പരവതാനികളും അത്തരത്തില്‍ ഒന്നാണ്. വ്യത്യസ്തമായി നെയ്തെടുത്ത കൈത്തറി പരവതാനികളും മറ്റും സ്വീകരണ മുറിയ്ക്കായി തിരഞ്ഞെടുക്കാം. റഗ്ഗുകള്‍ ഉപയോഗിക്കുന്നതും കൂടുതല്‍ ഭംഗി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button