ദില്ലി: മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നു. ശരത് പവാര്‍ ദില്ലിയിലെത്തി കണ്ടതിന് പിന്നാലെ സോണിയ സഖ്യത്തിന് വഴങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളെ അമ്പരിപ്പിച്ച് കൊണ്ടാണ് സോണിയ തന്റെ താല്പര്യക്കുറവ് വ്യക്തമാക്കിയത്. ഇതോടെ ശിവസേന ബിജെപി സഖ്യത്തിനൊപ്പം തന്നെ തുടരേണ്ട അവസ്ഥയിലാണ്.
അതെ സമയം ബിജെപിയെ പിന്തുണക്കുന്ന 25 എംഎൽഎ മാർ പാർട്ടി വിടുമെന്ന സൂചന ശിവസേനക്കും സമ്മർദ്ദമുണ്ടാക്കുകയാണ്.ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ ഒട്ടും താല്പര്യമില്ലെന്നാണ് സോണിയ നേതൃത്വത്തില്‍ വ്യക്തമാക്കിയത്. മഹാരാഷ്ട്ര സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിലപാട് മാറ്റാനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി. മുമ്പ് തുറന്ന് എതിര്‍ത്ത ഒരു പാര്‍ട്ടിയെ എങ്ങനെ പിന്തുണയ്ക്കും എന്ന് സോണിയ ചോദിക്കുന്നു.
എന്‍സിപിയും കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് ഒരു ഫോര്‍മുല സംസ്ഥാനത്ത് ഉണ്ടാക്കാനാണ് സോണിയ നിര്‍ദേശിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന് സീറ്റ് വര്‍ധിച്ചത് മതേതരത്വത്തില്‍ അടിയുറച്ച് കൊണ്ടാണെന്ന് സോണിയ നേതാക്കളെ അറിയിച്ചു. അതുകൊണ്ട് ശിവസേന പിന്തുണയ്ക്കണോ അത് വേണ്ടയോ എന്ന കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം സോണിയക്കുണ്ട്. എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് വലിയ പ്രശ്നമാകുമെന്ന് സോണിയ സംശയിക്കുന്നു.
പുറത്ത് നിന്ന് പിന്തുണ തല്ക്കാലം പരിഗണിക്കേണ്ടെന്നും സോണിയ നിര്‍ദേശിച്ചു.അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ കടന്നുവരവോടെ പൃഥ്വിരാജ് ചവാന് അപ്രസക്തനാവുന്നു എന്ന തോന്നലാണ് ശിവസേന സഖ്യത്തിന് മുന്‍കൈ എടുക്കാന്‍ കാരണം. ശരത് പവാര്‍ പോലും പൃഥ്വിരാജ് ചവാന്റെ നീക്കത്തില്‍ അമ്പരപ്പിലാണ്.
അശോക് ചവാന്റെ പിന്തുണയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.നവംബര്‍ എട്ടിന് മുമ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് നടപടിയുണ്ടാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയോ, അതല്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ചെയ്യും. അതേസമയം ശിവസേനയുമായി ചര്‍ച്ച നടത്താനാണ് മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ തീരുമാനം.
Post Your Comments