Latest NewsComputerNewsTechnology

ക്രോം ഉടൻ അപ്‌ഡേറ്റ് ചെയണമെന്ന സുരക്ഷ മുന്നറിയിപ്പുമായി ഗൂഗിൾ

വെബ് ബ്രൗസർ ആയ ക്രോം ഉടൻ അപ്‌ഡേറ്റ് ചെയണമെന്ന സുരക്ഷ മുന്നറിയിപ്പുമായി ഗൂഗിൾ. ബ്രൗസറിന്‍റെ ഓഡിയോ കംപോണന്‍റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷാപാളിച്ച കണ്ടെത്തിയിരിക്കുന്നത്. ഈ സുരക്ഷപിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് ഉപയോക്താവിന്‍റെ സിസ്റ്റത്തെ നിയന്ത്രിക്കുവാൻ സാധിക്കും. ബ്രൗസറിന്‍റെ ശേഖരണ ശേഷിയില്‍ കാര്യമായ വ്യതിയാനം വരുത്തി, പിസിയിലേക്ക് വളരെ വേഗത്തില്‍ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ കഴിയുന്ന വിധത്തിലായിരുന്ന സുരക്ഷ പാളിച്ച. ഇതിനെ തുടർന്നാണ് പിഴവുകള്‍ തിരുത്തി,സുരക്ഷ വർദ്ധിപ്പിച്ച പുതിയ പതിപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ക്രോം 78 എന്ന വേര്‍ഷന്‍ ഐഒഎസ്, മാക്ക്, വിന്‍ഡോസ്, ലിനക്‌സ് എന്നിവയ്ക്ക് വേണ്ടി ഗൂഗിള്‍ അടുത്തിടെ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഐ ഫോണിനു വേണ്ടി ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചപ്പോൾ, ഡെസ്‌ക്ക്‌ടോപ്പില്‍ സേവ് ചെയ്തിരിക്കുന്ന ഒരു നമ്പറിലേക്ക് വളരെ വേഗം വിളിക്കാന്‍ കഴിയുന്ന ക്ലിക്ക് ടു കോള്‍ എന്ന ഫീച്ചർ മാക്ക്, വിന്‍ഡോസ്, ലിനക്‌സ് ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇവയിലൊക്കെതന്നെ സുരക്ഷാപിഴവ് കണ്ടേക്കാമെന്ന നിഗമനത്തിലാണ് പുതിയ പതിപ്പ് ഉടനെ അപ്ഡേറ്റ് ചെയ്യാൻ ഗൂഗിൾ അവശ്യപ്പെടുന്നത്.

Also read :olx ലെ വില്‍പ്പന പരസ്യങ്ങള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും

നിങ്ങളുടെ ബ്രൗസറിനു സാങ്കേതികമായി സുരക്ഷാ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്നറിയണമെങ്കിൽ ബ്രൗസറിനു മുകളിൽ വലത് ഭാഗത്തുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് ഹെല്‍പ്പ്-എബൗട്ട് ഗൂഗിള്‍ ക്രോമില്‍ മാനുവലായി അന്വേഷിക്കുവാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button