പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി വിവോ. മിഡ്-റേഞ്ച് വിഭാഗത്തിൽ Y19 എന്ന മോഡലാണ് പുറത്തിറക്കിയത്. ഗ്രേഡിയന്‍റ് ഫിനിഷിലുള്ള ഫോണ്‍ ഒരു പ്രിമീയം ലുക്ക് നല്‍കുന്നു. 6.53 ഇഞ്ച് വലിപ്പത്തില്‍ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, മീഡിയ ടെക് ഹീലിയോ പി65 പ്രോസസർ, 16 എംപി പ്രൈമറി , 8 എംപി അള്‍ട്രവൈഡ് അംഗിള്‍, 2എംപി ഡെപ്ത് സെന്‍സര്‍ എന്നിവയോട് കൂടിയ മൂന്ന് ക്യാമറയാണ് പിന്നിലുള്ളത്. എഐ ഫീച്ചറുകളോട് കൂടിയ 16 എംപി ക്യാമറയാണ് മുൻഭാഗത്ത്. 5000 എംഎഎച്ച് ബാറ്ററി. 18 W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം. യുഎസ്ബി ടൈപ്പ് സി മുതലായവയാണ് പ്രധാന സവിശേഷതകൾ.
6ജിബി റാം 128 ജിബി ഇന്‍റേണല്‍ മെമ്മറിയുള്ള ഫോണിൽ മൈക്രോ എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ട് ഉണ്ടാകില്ല. ആന്‍ഡ്രോയ്ഡ് 9 പൈ അധിഷ്ഠിതമായ വിവോ ഫണ്‍ടെച്ച് ഒഎസ് 9.2 ഒഎസിലായിരിക്കും ഫോൺ പ്രവർത്തിക്കുക. തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഈ ആദ്യം ഇറങ്ങിയത്. . ബ്ലാക്, മോണിംഗ് ഡ്യൂ വൈറ്റ് നിറങ്ങളിലെത്തുന്ന ഫോണിൽ 15000-16000 രൂപ വരെ വില പ്രതീക്ഷിക്കാം.
Also read : ക്രോം ഉടൻ അപ്‌ഡേറ്റ് ചെയണമെന്ന സുരക്ഷ മുന്നറിയിപ്പുമായി ഗൂഗിൾ
Post Your Comments