Latest NewsNewsIndia

ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പുതിയ അധ്യക്ഷനായി വി. മുരളീധരന്‍

ചെന്നൈ: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പുതിയ അധ്യക്ഷനായി കേന്ദ്ര വിദേശ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ. അധ്യക്ഷ സ്‌ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്‌. സഭയുടെ പതിനാലാമത്‌ അധ്യക്ഷനാണ് ഇദ്ദേഹം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ സര്‍വകലാശാല ചാന്‍സലറായും മുരളീധരൻ ചുമതലയേൽക്കും. ഹിന്ദിക്കൊപ്പം മറ്റു രണ്ടു ഭാഷകള്‍ കൂടി പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ ഒരു ത്രിഭാഷാ ഫോര്‍മുല അവതരിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്നു വി. മുരളീധരന്‍ അറിയിക്കുകയുണ്ടായി.

Read also: മുഖ്യമന്ത്രിയുടെ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട രാജ്യസ്നേഹത്തിനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരൻ

ഹിന്ദിയുടെ പ്രചാരണം ലക്ഷ്യമിട്ട്‌ മഹാത്മാഗാന്ധി 1918 ലാണു ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ സ്‌ഥാപിച്ചത്‌. സഭയുടെ ആദ്യത്തെ അധ്യക്ഷനും ഗാന്ധിജിയായിരുന്നു. പ്രഥമ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്‌, പ്രധാനമന്ത്രിമാരായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്‌ത്രി, ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി, പി.വി. നരസിംഹറാവു തുടങ്ങിയവര്‍ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button