KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട രാജ്യസ്നേഹത്തിനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരൻ

ന്യൂഡല്‍ഹി•നവോത്ഥാന മുന്നേറ്റങ്ങൾ എതിർക്കുന്നവർക്ക് ഗാന്ധിജിയെ കുറിച്ച് പറയാൻ അവകാശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സ്വയം വിമർശനപരമായ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യം നേടാനുള്ള മഹാത്മാഗാന്ധിയുടെ മാർഗങ്ങളെ അപ്രസക്തമായും അശാസ്ത്രീയവുമായി കണ്ടവരും നെഹ്റുവിനെ ‘റണ്ണിങ് ഡോഗ് ഓഫ് ഇംപീരിയലിസം’ എന്ന് വിശേഷിപ്പിച്ചവരുമായ കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ രാജ്യസ്നേഹവും ഗാന്ധിജിയുടെ മഹത്വവും പറഞ്ഞു വരികയാണ്.
ഇഎംഎസ് നമ്പൂതിരിപ്പാട് 1957ൽ കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോൾ തങ്ങൾക്ക് വിശ്വാസമില്ലാത്ത ഭരണഘടനയുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞത്.

ലോകംമുഴുവന്‍ ചവറ്റുകൊട്ടയിലിട്ട കമ്മ്യൂണിസം കേരളത്തില്‍ അന്ത്യശ്വാസം വലിക്കുമ്പോഴുള്ള ഒരു ജൽപനമായേ മുഖ്യമന്ത്രിയുടെ കപട നവോത്ഥാന പ്രതികരണത്തെയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട രാജ്യസ്നേഹത്തെയും കാണാൻ കഴിയുന്നുള്ളൂ എന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button