തിരുവനന്തപുരം: ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഇടുക്കിയിലെ ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍റണ്‍ നാളെ നടത്തും. രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ഇടയിലാണ് ട്രയല്‍ റണ്‍ നടത്തുക. ട്രയല്‍ റണ്‍ നടത്തുന്ന അവസരത്തില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments