KeralaLatest NewsNews

ഏകപക്ഷീയമായാണ് ജോസഫിനെ തിര‍ഞ്ഞെടുത്തത്, ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല; സ്പീക്കർക്ക് ജോസ് വിഭാഗം അയച്ച കത്തിലെ വിവരങ്ങൾ പുറത്ത്

കോട്ടയം: ഏകപക്ഷീയമായാണ് ജോസഫിനെ പാർലമെന്ററി പാർട്ടി ലീഡറായി തിരഞ്ഞെടുത്തതെന്നും, തങ്ങൾക്ക് ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി ജോസ് കെ മാണി വിഭാഗം സ്പീക്കർക്ക് കത്തയച്ചു. മോന്‍സ് ജോസഫിനെ ചീഫ് വിപ്പായി അംഗീകരിക്കരുതെന്നും ജോസ് വിഭാഗം ആവശ്യപ്പെട്ടു. ഡോ.എൻ. ജയരാജ് എംഎൽഎയാണ് കത്ത് നൽകിയത്.

ചെയർമാന്റെ താത്കാലിക ഒഴിവിൽ മാത്രമാണ് വർക്കിംഗ് ചെയർമാന് ചുമതലകൾ നിർവഹിക്കാൻ കഴിയുകയുള്ളുവെന്ന് കട്ടപ്പന സബ് കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പി.ജെ. ജോസഫ് വിളിച്ചു ചേർത്ത പാർലെമെന്ററി പാർട്ടി യോഗം ചട്ടങ്ങളുടെ പൂർണമായ ലംഘനവും നിയമവിരുദ്ധവുമാണെന്ന് കത്തിൽ പറയുന്നു. നിലവിലുള്ളത് ചെയർമാന്റെ സ്ഥിരം ഒഴിവാണ്. സ്ഥിരം ഒഴിവുള്ളപ്പോൾ വർക്കിംഗ് ചെയർമാന് ചെയർമാന്റെ ചുമതലകൾ നിറവേറ്റാനാകില്ലെന്നും കത്തിൽ പറയുന്നു.

ALSO READ: ജോസിന്‍റെ ധിക്കാരത്തിനേറ്റ തിരിച്ചടി : കോടതി വിധിയിൽ പ്രതികരണവുമായി പി ജെ ജോസഫ്

റോഷി അഗസ്റ്റിൻ എംഎൽഎയെ കേരള കോൺഗ്രസ് (എം) നിയമസഭാ വിപ്പായി തിരഞ്ഞെടുത്തത് ചെയർമാനായിരുന്ന കെ.എം മാണിയാണ്. റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്. കെ.എം. മാണിയുടെ വിയോഗത്താൽ കേരള കോൺഗ്രസ് എമ്മിൽ പാർലെമെന്ററി പാർട്ടി ലീഡറുടെ ഒഴിവ്
നിലവിലുണ്ട്. വിപ്പിന്റെ ഒഴിവില്ല. പാർട്ടി വിപ്പിനെ തിരഞ്ഞടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ജോസ് വിഭാഗം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button