കൊച്ചി : പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ റിമാൻഡിലായിരുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതിയും കരാർ കമ്പനി എംഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എംടി തങ്കച്ചൻ, നാലാം പ്രതിയായ ടിഒ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലം. പാലത്തിന്‍റെ ഗര്‍ഡറില്‍ 2183 വിള്ളലുകളുണ്ട്. ഇതില്‍ 99 എണ്ണവും മൂന്ന് മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണ്. ഇവ അതീവഗുരുതരമാണെന്നും, പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നും വിദഗ്‍ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
Also read : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയ്ക്ക് പുറമെ ടി.ഒ. സൂരജ് വീണ്ടും അഴിമതി കേസില്‍ കുടുങ്ങി
Post Your Comments