Latest NewsKeralaNews

കരമന കൂടത്തില്‍ ജയമാധവന്‍ നായരുടെ ദുരൂഹമരണം കൊലപാതകം തന്നെയെന്ന് പൊലീസ് : മുറി കഴുകി വൃത്തിയാക്കിയും വസ്ത്രങ്ങളും കിടക്കവിരികളും കത്തിച്ചും തെളിവു നശിപ്പിച്ചതായി സൂചന

തിരുവനന്തപുരം : കരമന കൂടത്തില്‍ ജയമാധവന്‍ നായരുടെ ദുരൂഹമരണം കൊലപാതകം തന്നെയെന്ന് പൊലീസ്. മുറി കഴുകി വൃത്തിയാക്കിയും വസ്ത്രങ്ങളും കിടക്കവിരികളും കത്തിച്ചും തെളിവു നശിപ്പിച്ചതായി സൂചന. എന്നാല്‍ രക്തത്തിന്റെ അംശം ഉള്‍പ്പെടെ അന്വേഷണത്തിനു സഹായകമാകുന്ന തെളിവുകള്‍ വീണ്ടെടുക്കാനാകുമെന്നു പ്രതീക്ഷ. ശനിയാഴ്ച ഫൊറന്‍സിക് വകുപ്പിലെ വിദഗ്ധരും അന്വേഷണ സംഘവും നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഒട്ടേറെ തെളിവുകള്‍ കണ്ടെടുത്തതായാണു സൂചന.

Read Also : കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് സൂചന : മുഖത്തു രക്തം കട്ടപിടിച്ചിരുന്നു, വായിലും മൂക്കിലും രക്തം കയറിയിരുന്നു

ജയമാധവന്‍ നായരുടെയും മറ്റു കുടുംബാംഗങ്ങളുടെയും ആശുപത്രി ചികിത്സാരേഖകള്‍, ഡോക്ടര്‍മാരുടെ കുറിപ്പുകള്‍, ഭൂമി സംബന്ധിച്ച രേഖകള്‍, ഡയറികള്‍, എസ്എസ്എല്‍സി ബുക്ക് തുടങ്ങിയവ ഉമാമന്ദിരത്തില്‍ നിന്നു കണ്ടെടുത്തു. മരണശേഷം ജയമാധവന്‍ നായരുടെ മുറി പല തവണ തുറന്നതായി അന്വേഷണ സംഘത്തിനു ബോധ്യമായി. ക്രൈംബ്രാഞ്ച് ഡിസിപി മുഹമ്മദ് ആരിഫ്, എസിപി എം.എസ്.സന്തോഷ്, കരമന സിഐ പി.ഷാജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

തലയ്‌ക്കേറ്റ ക്ഷതങ്ങളാണ് ഇദ്ദേഹത്തിന്റെ മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിലും വ്യക്തമായിരുന്നു. കട്ടിളപ്പടിയില്‍ കമഴ്ന്നടിച്ചു വീണ ജയമാധവന്‍ നായര്‍ അബോധാവസ്ഥയിലായിരുന്നുവെന്നും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നുമാണു കാര്യസ്ഥന്‍ പറഞ്ഞിരുന്നത്.

മുഖത്തു രക്തം കട്ടപിടിച്ച നിലയിലായിരുന്നു. വായിലും മൂക്കിലും രക്തം കയറിയിരുന്നു. ആരെങ്കിലും തള്ളിയിട്ടാല്‍ ഉണ്ടാകുന്ന മുറിവുകളാണോ ഇതെന്നാണു പരിശോധിക്കുന്നത്. മരണശേഷം മുറി കഴുകി വൃത്തിയാക്കിയും വസ്ത്രങ്ങളും കിടക്കവിരികളും മറ്റും കത്തിച്ചും തെളിവു നശിപ്പിച്ചതായി ചിലര്‍ സൂചന നല്‍കിയിരുന്നു. 2017 ഏപ്രില്‍ 2 നാണ് ജയമാധവന്‍ നായര്‍ മരിച്ചത്. അന്നു തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും അസ്വാഭാവിക മരണത്തിനു കരമന പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button