നാഖോന്‍ രാറ്റ്ച്ചസിമ: വന്യജീവി സങ്കേതം കാണാനെത്തിയ സഞ്ചാരികളുടെ കാറിന് മുകളില്‍ കയറിയിരുന്ന് കാട്ടുകൊമ്പന്റെ കുസൃതി. തായ്‌ലന്‍ഡിലെ ഖാവോ യായ് വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. വന്യജീവികളെ കാണുമ്പോള്‍ എങ്ങനെ പെരുമാറണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയാണ് ഖാവോ യായ് വന്യജീവി സങ്കേതത്തിലേക്ക് സന്ദര്‍ശകരെ കടത്തിവിടാറുള്ളത്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാട്ടാനയുടെ അടുത്ത് വാഹനം നിര്‍ത്തിയ സന്ദര്‍ശകര്‍ക്കാണ് അബദ്ധം പറ്റിയത്.
ALSO READ: വൈറലായി കുഞ്ഞുവാവയുടെ ക്യൂട്ട് പുഞ്ചിരി; പിന്നില്‍ വേദന നിറഞ്ഞ കഥ- വീഡിയോ കാണാം
ഡ്യുവ എന്ന കാട്ടുകൊമ്പന്റെ വില്ലത്തരത്തിലാണ് കാറ് കുടുങ്ങിയത്. മുപ്പത്തഞ്ചു വയസുള്ള ഈ ആന സന്ദര്‍കരോട് സാധാരണയായി അക്രമസ്വഭാവം കാണിക്കാറില്ലെന്ന് അധികൃര്‍ പറയുന്നു. കാറിന് കേടുപാടുകള്‍ കാറിന് സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
റോഡിന് സമീപം നിന്ന കാറിന് അടുത്തേക്ക് എത്തിയ കാട്ടുകൊമ്പന്‍ ആദ്യം കാറിന് സമീപത്തുകൂടി നടക്കുകയും പിന്നീട് കാറിന് മുകളിലേക്ക് കയറി ഇരിക്കുകയുമായിരുന്നു. മുകളിലേക്ക് കാട്ടാന കയറി ഇരുന്ന സമയത്ത് തന്നെ കാര്‍ ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
ALSO READ: കല്യാണവീട്ടിൽ ഡിജെയെ ചൊല്ലി കൂട്ടത്തല്ല് നിരവധി പേര് ആശുപത്രിയിൽ : വീഡിയോ കാണാം
വന്യജീവികളില്‍ നിന്ന് 30 മീറ്റര്‍ അകലം പാലിച്ചേ വാഹനം നിര്‍ത്താവൂയെന്ന് അധികൃതര്‍ സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ പകര്‍ത്താനായി വാഹനങ്ങള്‍ വന്യജീവികളുടെ അടുത്ത് നിര്‍ത്തിയതാവാം ഈ സംഭവത്തിന് കാരണമെന്നാണ് വന്യജീവി സങ്കേതം അധികൃതര്‍ പറയുന്നു. വിനോദസഞ്ചാരികളെത്തുമ്പോള്‍ മിക്കവാറും ഡ്യുവ നിരത്തുകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ലെന്ന് വന്യജീവി സങ്കേതത്തിന്റെ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments