ദുബായ് : ജോലി സ്ഥലത്ത് യുവതിയെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിയാതിരിയ്ക്കാന്‍ കൊലപ്പെടുത്താനും ശ്രമം. ദുബായിലാണ് സംഭവം. ശുചീകരണ തൊഴിലാളിയാണ് സഹപ്രവര്‍ത്തകയെ ജോലിസ്ഥലത്തുവച്ച് പീഡിപ്പിച്ചത് . ദുബായ് കോടതി തൊഴിലാളിക്ക് ഒരു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു . 27 വയസ്സുള്ള നേപ്പാള്‍ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. 28 വയസ്സുള്ള ബംഗ്ലദേശ് സ്വദേശിയാണ് കേസിലെ പ്രതി. ഈ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബര്‍ദുബായിലെ സ്ത്രീകളുടെ പ്രാര്‍ഥനാ മുറിയും ശുചിമുറികളും വൃത്തിയാക്കുകയായിരുന്നു യുവതി. ഇതിനു ശേഷം ക്ലീനിങ് സാധനങ്ങള്‍ തിരികെ വയ്ക്കാന്‍ സ്റ്റോറില്‍ പോയപ്പോഴായിരുന്നു പീഡനം നടന്നതെന്നാണ് കോടതി രേഖകള്‍.
Read Also : പന്ത്രണ്ടു പേര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച യുവതിയ്ക്ക് സംഭവിച്ചതിങ്ങനെ
യുവതിയുടെ മൊഴി ഇങ്ങനെ, ഞാന്‍ സ്റ്റോറിലേക്ക് നടന്നുപോകുകയായിരുന്നു. അപ്പോഴാണ് പ്രതിയായ ആള്‍ അവിടെ ഇരിക്കുന്നത് കണ്ടത്. അയാള്‍ എന്റെ നേരെ നടന്നു വന്നു. എന്നെ മതിലിനുസമീപത്തേക്ക് ചേര്‍ത്ത് നിര്‍ത്തി’-യുവതി മൊഴിയില്‍ വ്യക്തമാക്കി. 28 വയസ്സുള്ള ബംഗ്ലദേശ് സ്വദേശിയായ പ്രതി യുവതിയെ ശ്വാസംമുട്ടിച്ചു. തുടര്‍ന്ന് നഗ്‌നയാക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്.
Post Your Comments