
പോലീസ് സ്‌റ്റേഷനില്‍ പോയി പന്ത്രണ്ടു പേര്‍ തന്നെ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ യുവതിയ്ക്ക് പിന്നീട് സംഭവിച്ചത് കേട്ട് ഞെട്ടി ലോകം. ദുബായ് പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി സമര്‍പ്പിച്ച യുവതിയെ പറ്റിയാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
പീഡനത്തിനിരയായി എന്ന ആരോപണമുന്നയിച്ച യുവതിക്ക് മൂന്ന് മാസം കഠിന തടവാണ് കോടതി വിധിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിയതായിരുന്നു 29 വയസുകാരിയായ യുവതി. തന്നെ 12 പേര്‍ പീഡിപ്പെച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിനു ശേഷം അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്ത് വന്നത്. ഇവര്‍ അനാശാസ്യം നടത്തി വരികയായിരുന്നു.
തന്നെ ഉപയോഗിച്ചവര്‍ പണം നല്‍കാഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ നാടകമാണിതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ താന്‍ പറഞ്ഞത് നുണയാണെന്ന് യുവതി തന്നെ വെളിപ്പെടുത്തി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പോലീസിനെ തെറ്റി ധരിപ്പിക്കാന്‍ നോക്കിയതിനും അനാശാസ്യം നടത്തിയതിനും മൂന്ന് മാസം തടവിനും പിന്നീട് നാടു കടത്താനുമാണ് കോടതി വിധിച്ചത്.
Post Your Comments