KeralaLatest NewsNews

വാളയാര്‍ കേസില്‍ സംഭവിച്ചതെന്ത്; പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

കണ്ണൂര്‍: വാളയാര്‍ കേസില്‍ പോലീസിന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ്. അന്വേഷണത്തില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും പ്രോസിക്യൂട്ടര്‍ക്കും ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷന്‍ സന്ദര്‍ശിച്ചില്ലെന്നും നിരക്ഷരരായ സാക്ഷികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വിമര്‍ശിച്ചു. വാളയാര്‍ കേസില്‍ പോലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, കോടതി എന്നിവര്‍ വേണ്ട ജാഗ്രത കാണിച്ചില്ലെന്നും വേണ്ട രേഖകളും തെളിവുകളും പോലീസ് ശേഖരിച്ചിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം ഈ കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുമായി വേണ്ട ചര്‍ച്ചകള്‍ പോലും പോലീസ് നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ALSO READ: പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം : സമ്മാനത്തുക വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കൈമാറുമെന്ന് എഴുത്തുകാരന്‍ എം.എന്‍.കാരശ്ശേരി

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞു. പോക്‌സോ കേസില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button