കുവൈറ്റ് സിറ്റി : ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ ബോധവത്ക്കരണം . കുവൈറ്റില്‍ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം. അമിതമായും അനാവശ്യമായും ആന്റിബയോട്ടിക് ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം അപകടമാണെന്നു പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനാണു മന്ത്രാലയത്തിന്റെ ശ്രമം.
ബോധവല്‍ക്കരണകാമ്പയിന്റെ ആദ്യഘട്ടത്തില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചു വിവരശേഖരണം നടത്തും. തുടര്‍ന്ന് ഏതൊക്കെ രോഗങ്ങള്‍ക്ക് എത്ര അളവില്‍ എത്രകാലം ആന്റിബയോട്ടിക്ക് ഉപയോഗിക്കണമെന്നത് സംബന്ധിച്ച ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 83 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കും ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ച് നയം ഉണ്ട്. ബാക്കിയുള്ളവര്‍ക്ക് ഇതുസംബന്ധിച്ച നയരൂപവത്കരണത്തിന് മന്ത്രാലയം സഹായം നല്‍കും.
Post Your Comments