ജയ്പൂര്‍: ഡൽഹിക്ക് പുറമേ രാജസ്ഥാനിലും അന്തരീക്ഷ മലിനീകരണം ശക്തമാകുന്നതിനെത്തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടപടികൾ ആരംഭിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖലോട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്രത്തിന്റെ നടപടി. സുപ്രിംകോടതി സമിതിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും എടുക്കുന്ന നടപടികളില്‍ രാജസ്ഥാനേയും പരിഗണിക്കണമെന്ന ആവശ്യമാണ് ഖലോട്ട് ഉന്നയിച്ചത്.
ഡല്‍ഹിയില്‍ മുഴുവനായും വായു കനക്കുകയാണ്. സ്‌ക്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി നല്‍കുന്നതു കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല. ഞായറാഴ്ച പെയ്്ത മഴയ്ക്കും വായുവിനെ നേര്‍പ്പിക്കാനായിട്ടില്ലെന്നും ഖലോട്ട് പറഞ്ഞു.
ഡൽഹിയിൽ മലിനീകരണം രൂക്ഷമായതു വിമാന സര്‍വീസുകളെയും ബാധിച്ചു. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 37 വിമാനങ്ങള്‍ രാവിലെ വഴിതിരിച്ചുവിട്ടു. എയര്‍ ഇന്ത്യയുടെ 12 വിമാനങ്ങള്‍ ജയ്‌പുര്‍, അമൃത്‌സര്‍, ലഖ്‌നൗ എന്നീ വിമാനത്താവളങ്ങളിലേക്കാണു വഴിതിരിച്ചുവിട്ടത്.
Post Your Comments