അബുദാബി : ഭാഗ്യദേവത കടാക്ഷിച്ചു, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ കോടികളുടെ ഒന്നാം സമ്മാനം മലയാളിക്ക്. ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28,87,39,500 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കാണ് ലഭിച്ചത്. ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിലൂടെയാണ് (കൂപ്പണ്‍ 098165) ഭാഗ്യം തേടിയെത്തിയത്. വിജയി യുഎഇയില്‍ താമസക്കാരനല്ലെന്നാണ് പ്രാഥമിക വിവരം. നറുക്കെടുപ്പിലെ 11 വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ പകുതിയിലേറെയും മലയാളികളാണ്. രണ്ടാം സമ്മാനമായ ബിഎംഡബ്ല്യു സീരീസ് 9 നിഷാദ് ഹമീദിന് ആണ് ലഭിച്ചത്.
മറ്റു ഭാഗ്യശാലികളുടെ വിവരങ്ങൾ ചുവടെ :
സാഹിര്‍ ഖാന്‍ (ഒരു ലക്ഷം ദിര്‍ഹം)
സിദ്ദീഖ് ഒതിയോരത്ത് (90,000)
അബ്ദുല്‍ റഷീദ് കോടാലിയില്‍ (70,000)
രാജീവ് രാജന്‍ (50,000)
ജോര്‍ജ് വര്‍ഗീസ് (30,000)
സജിത്കുമാര്‍ സദാശിവന്‍ നായര്‍, പെച്ചിമുത്തു കാശിലിംഗം (20,000 ദിര്‍ഹം വീതം)
ശ്രീകാന്ത് നായിക്, അരുണ്‍ ബാബു (10,000 ദിര്‍ഹം വീതം)
കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹത്തിന്റെ ഭാഗ്യം മംഗളൂരു സ്വദേശി മുഹമ്മദ് ഫയാസിനെയാണ് തേടിയെത്തിയത്.
Also read : ഹൃദയാഘാതം : പ്രവാസി സൗദിയിൽ മരിച്ചു
Post Your Comments