ന്യൂഡല്‍ഹി: പന്തീരാങ്കാവ് കേസില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഎം ഇരട്ട നിലപാടെടുക്കുകയാണെന്നും രാജ്യവിരുദ്ധരുടെ കയ്യാളുകള്‍ സ്വന്തം പാര്‍ട്ടിയിലുണ്ടെന്ന് പുറത്ത് വന്നതിന്റെ ജാള്യത സിപിഎം എങ്ങനെ മറയ്ക്കുമെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് കേന്ദ്രമന്ത്രിയും പരിഹാസുമായി രംഗത്തെത്തിയത്.
സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ പന്തീരാങ്കാവിലെ യുഎപിഎ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരിക്കാനാണോ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യവിരുദ്ധരുടെ കയ്യാളുകള്‍ സ്വന്തം പാര്‍ട്ടിയിലെന്ന് പുറത്തു വന്നതിന്റെ ജാള്യത എങ്ങനെ മറയ്ക്കും? മാവോയിസ്റ്റുകളെ തേടി കാട് കയറണ്ട. അവര്‍ കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ തന്നെയുണ്ട്. എന്നായിരുന്നു ട്വിറ്ററിലൂടെ വി മുരളീധരന്‍ നടത്തിയ വിമര്‍ശനം.
എന്നാല്‍ യുഎപിഎ ചുമത്തിയ പോലീസ് നടപടി വിവാദമായ സാഹചര്യത്തില്‍ ഇത് പരിശോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ആണ് കോഴിക്കോട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിക്കുന്നത്. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ എം എ ബേബിയും കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.
ALSO READ: യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം; ഡിജിപിയുടെ പ്രതികരണമിങ്ങനെ
യുഎപിഎ ചുമത്തിയതിനെതിരെ സിപിഎമ്മും രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. നടപടി ജനാധിപത്യവിരുദ്ധമെന്ന് കാട്ടി സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഇന്ന് പ്രമേയം പാസാക്കി. യുഎപിഎ ചുമത്തിയത് ധൃതി പിടിച്ചെന്നും പ്രമേയം വിമര്‍ശിച്ചു. അറസ്റ്റിലായ അലന് നിയമസഹായം നല്‍കുമെന്ന് പന്നിയങ്കര ലോക്കല്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
Post Your Comments