Latest NewsIndiaNews

യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം; ഡിജിപിയുടെ പ്രതികരണമിങ്ങനെ

തിരുവനന്തപുരം: കോഴിക്കോട്ട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന വിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കുമാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം വന്‍ വിവാദത്തിനിടയായതോടെയാണ് ഡിജിപിയുടെ ഇടപെടല്‍.

ALSO READ: ‘ പോലീസിന് തെറ്റുപറ്റി, സര്‍ക്കാര്‍ തിരുത്തും’; യുഎപിഎ അറസ്റ്റില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍
അറസ്റ്റുമായി ബന്ധപ്പെട്ട നടപടികളില്‍ ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളതെന്നും സംഭവത്തിന്റെ എല്ലാവശവും തെളിവുകള്‍ ശേഖരിച്ച് വിശദമായി അന്വേഷിച്ചശേഷം യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്നും അതനുസരിച്ച് ആവശ്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് ആസ്ഥാനത്ത് നിന്ന് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ ഡിജിപി വിശദീകരിച്ചു.

ALSO READ: ‘വിദ്യാര്‍ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തേണ്ട ഒരു സാഹചര്യവുമില്ല; നടപടി അന്യായമെന്ന് എം. സ്വരാജ്

അതേസമയം സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. യുഎപിഎ ചുമത്തിയതില്‍ പോലീസിന് തെറ്റ് സംഭവിച്ചെന്നും സര്‍ക്കാര്‍ ഇത് തിരുത്തുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. അറസ്റ്റിലായ അലനും താഹക്കുമൊപ്പമാണ് സിപിഎമ്മെന്ന് പറഞ്ഞ എ വിജയരാഘവന്‍, സിപിഐയുടെ മാവോയിസ്റ്റ് അനുകൂല നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button