Latest NewsKeralaNews

മൃതദേഹങ്ങളോട് അനാദരവ് കാട്ടാറില്ല, യാക്കോബായസഭ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ അവഹേളിക്കുകയാണ്; വിമർശനവുമായി ഓർത്തഡോക്സ് സഭ

ആലപ്പുഴ: മൃതദേഹങ്ങളോട് അനാദരവ് കാട്ടാറില്ല, യാക്കോബായസഭ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ അവഹേളിക്കുകയാണ്. കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍ മൃതദേഹവുമായി വിലപേശിയ യാക്കോബായ സഭയെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ. ശവസംസ്കാരം നടത്താമെന്നറിയിച്ചതാണെന്നും എന്നാല്‍ യാക്കോബായ സഭ മൃതദേഹംവെച്ച് വിലപേശുകയായിരുന്നുവെന്നും ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറി യൂഹാനോൻ മാർ ദീയസ് കോറോസ് വ്യക്തമാക്കി.

സഭാതർക്കം മതസൗഹാർദത്തെ ബാധിക്കുമെന്ന തരത്തിൽ ചിത്രീകരിക്കാനുളള ശ്രമം ആണ് യാക്കോബായസഭ നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് യാക്കോബായ സഭയിലെ മറിയാമ്മ രാജൻ (91 ) മരിച്ചത്. പള്ളി വികാരിയായ ഓർത്തഡോക്സ് വൈദികന്‍റെ കാർമികത്വത്തിൽ മാത്രമേ സംസ്കാരം അനുവദിക്കൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഓർത്തഡോക്സ് വിഭാഗം.

ALSO READ: സഭാതര്‍ക്കത്തില്‍ സര്‍ക്കാര്‍ മൂന്നാംവട്ട ചര്‍ച്ചയ്ക്ക് –  നിലപാടില്‍ ഉറച്ച് ഇരുസഭകളും, നിലപാടില്ലാതെ പിണറായി സര്‍ക്കാര്‍

ഇതോടെയാണ് ഇരുവിഭാഗവും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. എന്നാൽ, സഭാതർക്കം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ യാക്കോബായ വിഭാഗം സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button