ബാംഗ്ലൂർ: ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് സംഘത്തിൽ നിന്നും 12,57,500 രൂപയുടെ ടിക്കറ്റുകൾ പിടിച്ചെടുത്തു. റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.) നടത്തിയ റെയ്ഡിൽ ആണ് ലക്ഷങ്ങളുടെ ട്രെയിൻ ടിക്കറ്റുകൾ പിടിച്ചെടുത്തത്. സംഘത്തിന്റെ പീനിയ വ്യവസായമേഖലയിലെ കേന്ദ്രത്തിൽനിന്നാണ് ടിക്കറ്റുകൾ പിടിച്ചത്. ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റ് വഴിയായിരുന്നു ഇവർ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്.
ഇൻസ്‌പെക്ടർമാരായ ആർ.ഡി. സമുദ്രെ, അഖിലേഷ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള ആർ.പി.എഫ്. സംഘമാണ് റെയ്ഡ് നടത്തിയത്. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് ടിക്കറ്റുകൾ ബുക്കുചെയ്യുന്നതായി ആർ.പി.എഫ്. സൈബർ സെൽ കണ്ടെത്തിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് പീനിയിലാണ് കേന്ദ്രമെന്ന് കണ്ടെത്തിയത്. ടിക്കറ്റ് ബുക്കുചെയ്യുന്നതിനായി 37 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നതായി കണ്ടെത്തി.
Post Your Comments