തിരുവനന്തപുരം: കേരളീയരായ പ്രവാസികള്‍ക്കുള്ള നിയമസഹായ പദ്ധതിക്ക് തുടക്കം കുറിച്ച് നോർക്ക. കുവൈറ്റ്, ഒമാന്‍ രാജ്യങ്ങളിലാണു പദ്ധതി ആദ്യഘട്ടത്തിൽ നിലവില്‍ വന്നത്. മറ്റു രാജ്യങ്ങളിലും ഉടന്‍ നിലവില്‍വരും. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി കൾക്കും ഈ സേവനത്തിന്റെ സൗകര്യം ലഭ്യമാകും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള സഹായം, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായം, നിയമ ബോധവത്കരണം, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്താന്‍ വിദഗ്ധരെ ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നീ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org . ടോള്‍ഫ്രീ 1800 425 3939 , 00918802012345 .
Post Your Comments