Latest NewsNewsInternational

തെക്കന്‍ ഏഷ്യയിലെ സാമ്പത്തിക വ്യവസ്ഥയെ നയിക്കുന്നത് ഇന്ത്യയാകും : ഏഷ്യയിലെ പ്രബല ശക്തിയായി ഇന്ത്യയുടെ കുതിപ്പ് : പാകിസ്ഥാന്‍ തകര്‍ച്ചയില്‍ തന്നെ : ഐഎംഎഫ് റിപ്പോര്‍ട്ട്

വാഷിങ്ടന്‍ : സാമ്പത്തിക രംഗത്ത് ഇന്ത്യയെ കടത്തിവെട്ടാന്‍ ആര്‍ക്കുമാകില്ലെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്. ‘രാജ്യാന്തര തലത്തില്‍ വളര്‍ച്ചയുടെ മുഖ്യകേന്ദ്രമായി തെക്കന്‍ ഏഷ്യ മാറും, ആ മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കും’ എന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2040 ആകുമ്പോഴേക്കും ലോകരാജ്യങ്ങളുടെ മൊത്തം വളര്‍ച്ചയില്‍ മൂന്നിലൊന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഭൂമിശാസ്ത്രപരമായി ഐഎംഎഫ് വിവിധ രാജ്യങ്ങളെ തരംതിരിച്ചപ്പോള്‍ തെക്കന്‍ ഏഷ്യയില്‍ അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഐഎംഎഫ് റിപ്പോര്‍ട്ട് പ്രകാരം സൗത്ത് ഏഷ്യയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ ഇവയാണ്- ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, മാലദ്വീപ്.

Read Also : നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തുണച്ചു : അമേരിക്കയ്ക്ക് പിന്നില്‍ ഇന്ത്യ ഉറപ്പിക്കുന്നത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി എന്ന പദവി

പ്രകടമായ ഉദാരവല്‍ക്കരണ സാഹചര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം, വന്‍തോതിലുള്ളതും യുവത്വം നിറഞ്ഞതുമായ തൊഴില്‍ ശക്തി എന്നിവയുടെ പിന്‍ബലത്തിലായിരിക്കും ഇന്ത്യയുടെ വളര്‍ച്ച എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2030 ആകുമ്പോഴേക്കും മേഖലയിലെ 15 കോടിയിലേറെ വരുന്ന യുവജനം തൊഴില്‍മേഖലയിലേക്ക് എത്തും. ഉയര്‍ന്ന നിലവാരമുള്ള, തൊഴില്‍ കേന്ദ്രീകൃതമായ വളര്‍ച്ചാ പദ്ധതികളാണ് തയാറാക്കുന്നതെങ്കില്‍ ഈ യുവാക്കളായിരിക്കും തെക്കന്‍ ഏഷ്യയുടെ കരുത്ത്. സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളെയും സന്തുലിതമായി കൊണ്ടുപോകുന്നതിനുള്ള പ്രേരകശക്തിയായും ഇവര്‍ മാറും. തെക്കന്‍ ഏഷ്യയിലെ ഓരോ രാജ്യങ്ങളെയും പ്രത്യേകം കേന്ദ്രീകരിച്ചുള്ള നയനിര്‍ദേശങ്ങളാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button