Latest NewsKeralaNews

‘ പോലീസിന് തെറ്റുപറ്റി, സര്‍ക്കാര്‍ തിരുത്തും’; യുഎപിഎ അറസ്റ്റില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. യുഎപിഎ ചുമത്തിയതില്‍ പോലീസിന് തെറ്റ് സംഭവിച്ചെന്നും സര്‍ക്കാര്‍ ഇത് തിരുത്തുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. അറസ്റ്റിലായ അലനും താഹക്കുമൊപ്പമാണ് സിപിഎമ്മെന്ന് പറഞ്ഞ എ വിജയരാഘവന്‍, സിപിഐയുടെ മാവോയിസ്റ്റ് അനുകൂല നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ചു.

ALSO READ: ‘വിദ്യാര്‍ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തേണ്ട ഒരു സാഹചര്യവുമില്ല; നടപടി അന്യായമെന്ന് എം. സ്വരാജ്

തോക്കേന്തി നടക്കുന്നത് കാട്ടില്‍ പുല്ല് പറിക്കാനല്ലെന്നും കാട്ടിലല്ല നാട്ടിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നും എ വിജയരാഘവന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎപിഎ ഇടത് സര്‍ക്കാര്‍ നയമല്ലെന്നും യുഎപിഎ നിയമത്തോട് എല്‍ഡിഎഫിന് എതിര്‍പ്പാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടിന് എതിരായാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. മുമ്പും പോലീസ് യുഎപിഎ ചുമത്തിയപ്പോള്‍ ഇടത് സര്‍ക്കാര്‍ തിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ടല്ല നടപടികളെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് നിയമ സഹായം നൽകുമെന്നറിയിച്ച് സിപിഎം

സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റിലായത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.ഇരുവരുടേയും നീക്കങ്ങള്‍ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button